അധ്യാപികയ്‌ക്കൊപ്പം പൂന്തി ഒന്നാം ക്ലാസില്‍- (വി. വി. അനൂപ്)
തിരുവനന്തപുരം: പൂന്തി ഇപ്പോള്‍ തെരുവോരങ്ങളില്‍ ഉറ്റവര്‍ക്കൊപ്പം സര്‍ക്കസ് കളിച്ചു നടക്കുകയല്ല, ശ്രീചിത്രാ ഹോമിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്, തെരുവോര സര്‍ക്കസ്സ് നടത്തിയവരില്‍ നിന്നും ചൈ ല്‍ഡ് ലൈന്‍ പ്രേവര്‍ത്തകര്‍ കണ്ടെത്തി ഏല്‍പ്പിച്ചതാണ് കുട്ടിയെ.
ലക്‌നൗവിലേക്കാണ് കുട്ടിക്ക് തിരികെ പോകേണ്ടത്, പക്ഷെ ഇത് അനിശ്ചിതത്വമായി നീണ്ടു പോകുകയാണ്, നടപടി ക്രമങ്ങളിലുള്ള കാല താമസം ഇവളെ ഇവിടെ തളച്ചിട്ടു, ഇപ്പോള്‍ പുവര്‍ ഹോമിലെ അധ്യാപികമാര്‍ മുന്‍കൈ എടുത്താണ് പൂന്തിയെ ഇവിടെത്തന്നെയുള്ള ഒന്നാം ക്ലാസ്സില്‍ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ കുറച്ചൊക്കെ മലയാളം കേട്ടാലറിയാം. ഇവിടെയുള്ള അന്തേവാസികളുടെ പ്രിയങ്കരിയാണ് ഇവളിപ്പോള്‍.
കേരളമാകെ പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ശ്രീചിത്രാഹോമിലെ ക്ലാസ്സില്‍ തന്റെ എട്ടാമത്തെ വയസ്സില്‍ ആദ്യാക്ഷരം കുറിച്ചു പൂന്തി എന്ന ഉത്തരേന്ത്യക്കാരി ഇന്നലെ. എവിടെ നിന്നാണോ വന്നെന്നോ, എങ്ങോട്ട് പോകേണമെന്നോ അറിയില്ല, എന്ത് ചോദിച്ചാലും നല്‍വിന എന്ന സ്ഥലപ്പേര് മാത്രമാണ് ഉത്തരം.
















