Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജനത്തിന്റെ സ്വരൂപം വിവരിക്കുന്നു (9-14)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:09 pm IST
in Samskriti

ഭക്ത്യാ-ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി പ്രവാഹം മൂലം അവര്‍ക്ക് ഭഗവാനെ ഭജിക്കാതെ ക്ഷണനേരം പോലും ജീവിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അവര്‍ ഭഗവാനെ ഭജിക്കുന്നത്. അല്ലാതെ വേറെ ഒരു ആവശ്യവും കിട്ടാന്‍ വേണ്ടിയല്ല. ”അത്യര്‍ഥ പ്രിയതയാ” എന്ന് ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്.

മാം സതതം കീര്‍ത്തയന്തഃ

സച്ചിദാനന്ദമയമായ ഭഗവത്സ്വരൂപവും ഭഗവദ് ഗുണങ്ങളും ഭഗവന്നാമങ്ങളും അവര്‍ ഉച്ചത്തില്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവദ്രൂപത്തിന്റെ സൗന്ദര്യം, സൗമനസ്യം, സൗകുമാര്യം, സൗരഭ്യം, സൗസ്വരം, സൗസ്പൃശ്യം ഈ ആറു ഗുണങ്ങള്‍ ത്രിഗുണമയിയായ മായയുടെ സ്പര്‍ശം പോലുമില്ലാത്തതാണ്.

(സൗന്ദര്യം= ദേഹത്തിന്റെ ആകര്‍ഷണീയത മനസ്സിലെ സദ്ഗുണങ്ങള്‍, ഓരോ അവയവത്തിന്റെയും പരസ്പരമുള്ള ചേര്‍ച്ച, കസ്തൂരിയെക്കാള്‍ ശ്രേഷ്ഠമായ ഗന്ധം, ശബ്ദത്തിന്റെ ആകര്‍ഷണീയത, സ്പര്‍ശിച്ചാല്‍ ഉണ്ടാവുന്ന സന്തോഷം-ക്രമത്തില്‍ ഇവയാണ് മേല്‍പ്പറഞ്ഞ ഗുണങ്ങളുടെ വാക്കുകള്‍ക്കുള്ള അര്‍ത്ഥം.)

ഈ ഗുണങ്ങളുള്ള ഭഗവദ്രൂപത്തെ ഭക്തന്മാര്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവാന്‍ പ്രപഞ്ചം സൃഷ്ടിച്ചതും ഭക്തന്മാരെ അനുഗ്രഹിക്കാന്‍ വേണ്ടി അവതരിച്ചതും ദുഷ്ടന്മാരെ വധിച്ചതും അവര്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവാന്, സഹസ്രനാമമുണ്ട് എന്ന് നമുക്ക് അറിയാം. അതു മാത്രമല്ല എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം നാമങ്ങളുണ്ട്. ശ്രദ്ധിക്കൂ, ഈ നാമങ്ങളെല്ലാംതന്നെ ഭഗവാന്റെ രൂപത്തെ വര്‍ണിക്കുന്നവയോ ഭഗവാന്റെ ഭക്തവാത്സല്യം മുതലായ ഗുണഗണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണ്. പോര, ഭഗവാന്‍ തന്നെ തന്റെ നാമങ്ങളായി അവതരിച്ചിരിക്കയാണ്. ഭക്തന്മാര്‍ നാവുകൊണ്ടു നാമം ജപിക്കുമ്പോള്‍ വാസ്തവത്തില്‍ ഭഗവാന്‍ തന്നെ നാവില്‍ വിളയാടുകയാണ്. ഈ വസ്തുത ഓര്‍ത്തുകൊണ്ടാണ് നാം നാമം ജപിക്കേണ്ടത്.

മന്ത്രജപവും നാമകീര്‍ത്തനവും

സ്‌തോത്രങ്ങളും ഗാനങ്ങളുംകൊണ്ട് ഭഗവാനെ കീര്‍ത്തിക്കുന്നു, കീര്‍ത്തിക്കണം എന്നാണ് പറയാറുള്ളത്. പ്രണവം, അഷ്ടാക്ഷരമന്ത്രം പഞ്ചാക്ഷരമന്ത്രം മുതലായ മന്ത്രങ്ങളും വേദത്തില്‍ പറയപ്പെട്ട സൂക്തമന്ത്രങ്ങളും ‘ജപിക്കണം’ എന്ന് പറയുന്നത് ഈ മന്ത്രങ്ങള്‍ക്കെല്ലാം ഋഷി, ചന്ദസ്സ്, ദേവത ഇവയെ ആദ്യം ശിരസ്സ്, മേല്‍ച്ചുണ്ട്, ഹൃദയം എന്നീ സ്ഥാനങ്ങളില്‍ വിരലുകള്‍ കൊണ്ടുന്യസിക്കണം. അതിനുശേഷം ധ്യാനശ്ലോകങ്ങള്‍ ചൊല്ലണം. പിന്നീട് ‘ഉപാംശു’ ഉച്ചം, എന്നിങ്ങനെ ശബ്ദം താഴ്‌ത്തിയും പൊക്കിയും ഉച്ചരിച്ച് ജപിക്കാന്‍ തുടങ്ങാം. നമ്മുടെ ചെവികൊണ്ട് കേള്‍ക്കാന്‍ മാത്രം കഴിയുന്ന വിധത്തില്‍ ജപിക്കുന്നത് ഉപാംശു ജപം എന്നു പറയപ്പെടുന്നു. സമീപത്തില്‍ കേള്‍ക്കാന്‍വേണ്ടി ശ്രദ്ധിച്ചിരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ജപിക്കുന്നത് ”ഉച്ചജപം” എന്ന് പറയപ്പെടുന്നു. മേല്‍പ്പറഞ്ഞ മന്ത്രങ്ങളും സൂക്തങ്ങളും ഉപാംശുവായോ ഉച്ചമായോ ജപിക്കാം.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള സ്‌തോത്രങ്ങളും സ്തുതികളുംകൊണ്ട് ഭഗവാനെ കീര്‍ത്തിക്കുകയാണ് വേണ്ടത്. ഭഗവാന്റെ കീര്‍ത്തനങ്ങളും തിരുനാമങ്ങളും ഉച്ചത്തില്‍ താളംപിടിച്ചും സപ്തസ്വര വിന്യാസമനുസരിച്ചും ഭഗവബോധത്തോടെയും പാടുകയാണ് വേണ്ടത്. ആ ഭഗവദ്ഗാനങ്ങള്‍ കേട്ട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭഗവദ്ഭക്തിബീജം ഉണരുകയും വളരുകയും ചെയ്യണം. അതിന് തടസ്സമായി നില്‍ക്കുന്ന പാപസഞ്ചയം നശിക്കുകയും വേണം. അതുകൊണ്ടാണ് ഉച്ചത്തില്‍ കീര്‍ത്തനം പാടണം എന്നുവിധിച്ചിട്ടുള്ളത്.

മഹാന്മാരായ ആ ഭക്തന്മാര്‍ ഈ രീതിയില്‍ കീര്‍ത്തനം ചെയ്ത് ഭഗവാനെ സന്തോഷിപ്പിക്കുന്നു; മറ്റു ഭക്തന്മാരുമായി കൂടിച്ചേരുന്നു, ലൗകികജീവിതത്തെ ഭഗവദര്‍പ്പിത ജീവിതമായി മാറ്റുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.