കോട്ടയം: കേരള ജനതയ്‌ക്ക് അപമാനമായി മാറിയ പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് അറുതി വരുത്തണമെന്ന് ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ ഏ.ജി. തങ്കപ്പന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് തിരുനക്കരയില്‍ ദേശീയ ജനാധിപത്യസഖ്യം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ജനവഞ്ചനക്കെതരിരെ പ്രതിഷേധ കൂട്ടായ്‌മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് ലഭിക്കേണ്ട റേഷന്‍ സംവിധാനം അട്ടിമറിച്ചു. നിത്യോപയോഗസാധനവില ദിനംപ്രതി കുതിച്ചുയരുന്നു. ഇതൊക്കെ കേരള സര്‍ക്കാരിന്റെ ഭരണ വീഴ്ചയാണ്. അക്രമത്തിനും കൊലപാതക രാഷ്‌ട്രീയത്തിനും നേതൃത്വം കൊടക്കുന്ന പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ ജനപ്രതിനിധികള്‍ക്കുപോലും രക്ഷയില്ല. സിപിഎം കെ.എം. മാണിയുമായി നടത്തിയ കൂട്ടുകെട്ട് രാഷ്‌ട്രീയ നെറികേടാണ്. ഭൂമി കൈയ്യേറ്റം സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എന്‍ഡിഎ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ എന്‍. ഹരി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് പന്തപ്പള്ളി, അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍, പി.ആര്‍. മുരളീധരന്‍, ബിജി മണ്ഡപം, സുരേഷ് ബാബു, ലിജിന്‍ലാല്‍, സജീഷ് മണമേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















