തിരുവല്ല:മൂന്ന് വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.നദീനടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാരംഭമായി സംയുക്ത സര്‍വ്വേ നടത്തി വെള്ളമൊഴുക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. അടുത്ത വേനലില്‍ ചപ്പാത്തകള് പൊളിച്ച് പാലങ്ങളും ബണ്ടുകളും നിര്‍മ്മിക്കും.പരമാവധി ജനങ്ങളെ പങ്കാളികളാക്കി ആദ്യപടിയായി നദി പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി മാത്യു ടി.തോമസ് അദ്ധ്യക്ഷനായി
.മഴക്കാലത്തെങ്കിലും വരട്ടാറിലൂടെ വെള്ളമൊഴുക്കുക എന്നതാണ് ആദ്യലക്ഷ്യമെന്നും അതിനു റവന്യു വകുപ്പ് നദിയുടെ സ്ഥാനം നിര്‍ണയിച്ചു തരണമെന്നും പുതുക്കുളങ്ങരയില്‍ യാത്ര ഉദ്ഘാടനം ചെയ്തു മന്ത്രി തോമസ് ഐസക് പറഞ്ഞു. പുഴ പുനരുജ്ജീവിപ്പിക്കുമ്പോള്‍ പല തടസ്സങ്ങളുണ്ടാവാം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ഒരു പ്രതിസന്ധിയാവാം. വലിയ പാലങ്ങളോ മറ്റോ വേണ്ടി വരുമ്പോള്‍ ധനമന്ത്രിയായ താന്‍ തന്നെ തടസ്സമുന്നയിച്ചേക്കാം. അതിനെയെല്ലാം മറികടക്കാന്‍ നിങ്ങളുടെ ഇച്ഛാശക്തി മാത്രം മതി. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കും മാറിനില്‍ക്കാനാവില്ലെന്നും ഐസക് പറഞ്ഞു. റവന്യു വകുപ്പ് സ്ഥാനം നിര്‍ണയിച്ചു തന്നാല്‍ അടുത്ത ഘട്ടമായി അതതു പ്രദേശത്തെ ജനങ്ങളുടെ യോഗങ്ങള്‍ വിളിക്കാം.
കയ്യേറ്റങ്ങള്‍ നിലനില്‍ക്കില്ല. മഴ തുടങ്ങിയാല്‍ പുഴ അതിന്റെ ഇടം കണ്ടെത്തി ഒഴുകിക്കോളും.അവിടങ്ങളില്‍ പിന്നെ കൃഷി പറ്റാതാവും. തദ്ദേശ സ്ഥാപനങ്ങള്‍ പുഴ വീണ്ടെടുക്കാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഐസക് പറഞ്ഞു. തോടുകള്‍ പലതും റോഡുകളായിട്ടുണ്ട്. വയലുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വീണ്ടെടുക്കണം.
പൂര്‍ത്തിയാവാന്‍ രണ്ടു മൂന്നു വര്‍ഷം എടുക്കും. നെയ്യാറില്‍ നിന്നു തിരുവനന്തപുരത്തേക്കു വെള്ളം എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത മാത്യു ടി.തോമസ്, ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ചീഫ് എന്‍ജിനീയര്‍ കെ.എ.ജോഷി എന്നിവര്‍ നേതൃത്വം നല്കുന്ന ടീമിനു മറ്റൊരു വിജയകഥയാവട്ടെ വരട്ടാറെന്ന് തോമസ് ഐസക് ആശംസിച്ചു. എല്ലാ വകുപ്പുകളിലും നിന്നു വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്കു വലിയ പിന്തുണയാണു കിട്ടുന്നതെന്ന് ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. നദിയുടെ സ്ഥാനം കണ്ടെത്തി കല്ലിടല്‍ ഉടന്‍ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്.ഗിരിജ പറഞ്ഞു. മഴയും വെയിലും വകവയ്ക്കാതെ രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് പുഴ നടത്തത്തില്‍ പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: