തിരുവല്ല: ബസ്സുകളുടെയും െ്രെഡവറുമാരുടെയും കുറവ് തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളെ ബാധിക്കുന്നു. തിരുവല്ലമല്ലപ്പള്ളി, തിരുവല്ലതകഴി തുടങ്ങിയ ഇടങ്ങളിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകളാണ് പ്രധാനമായി പ്രശ്നമായി മാറുന്നത്.
തിരുവല്ലയില്‍ നിന്ന് മല്ലപ്പള്ളിയിലേക്ക് ആറ് വണ്ടികളാണ് ഓടിയിരുന്നത്. ഇപ്പോഴാകട്ടെ രണ്ട് ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വണ്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടികുറച്ചു. ഇത് യാത്രാദുരിതത്തിന് ഇടയാക്കുന്നു. തിരുവല്ലയില്‍ നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വീസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്.
ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ ഇരുപത് ട്രിപ്പുകള്‍ മാത്രമാണ് ഇതുവഴി ഓടാന്‍ കഴിയുന്നത്. ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ കുറഞ്ഞത് സ്വകാര്യ ബസ്സുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്നത്. ട്രാന്‍സ്പോര്‍ട്ട് ബസ്സുണ്ടെങ്കില്‍ അവയില്‍ പോകേണ്ടവരാണ് സര്‍വീസ് മുടക്കം കാരണം ഇവ കാത്ത് നില്‍ക്കാതെ സ്വകാര്യ ബസ്സുകളില്‍ കയറി പറ്റുന്നത്.
െ്രെഡവറുമാരുടെ കുറവ് പ്രാദേശിക സര്‍വീസുകള്‍ മുടങ്ങുന്നതിന് ഇടയാക്കുന്നു. നാല്പത് പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.
കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് ഇവിടെ നിയമിക്കുകയുണ്ടായി. ഇതിനാല്‍ ഇവരുടെ പോരായ്മ പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 81 വണ്ടികളുണ്ടെങ്കിലും 75 എണ്ണമേ സര്‍വീസ് നടത്തുന്നുള്ളൂ. പണികള്‍ കാരണം മറ്റുള്ളവ ഗാരേജിലായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോ സജ്ജമായിട്ടും ഇത്തരം പ്രശ്നങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: