കൊല്ലം: മൂന്നു ദിവസങ്ങളിലായി കൊല്ലത്ത് നടന്ന മത്സ്യോത്സവത്തിന് കൊടിയിറങ്ങി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മത്സ്യവകുപ്പും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിച്ച മേളയിലേക്ക് പതിനാറായിരത്തിലേറെപ്പേരാണ് ഒഴുകിയെത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങളും മത്സ്യോത്സവത്തില്‍ പങ്കാളികളായി. മത്സ്യത്തൊഴിലാളി വനിതാപ്രവര്‍ത്തക ഗ്രൂപ്പുകളുടെ 2500 അംഗങ്ങളും പങ്കെടുത്തു. മത്സ്യകര്‍ഷക സംഗമത്തില്‍ 1657 കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി വനിതകള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി 1.69 കോടി രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മത്സ്യ അദാലത്തില്‍ പരാതിപരിഹാരത്തിന് നടപടികളും സ്വീകരിച്ചു. പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധയാകാര്‍ഷിച്ച അക്വേറിയം വിഭാഗത്തില്‍ 75 ഇനത്തിലധികം വര്‍ണ മത്സ്യങ്ങളെയാണ് പ്രദര്‍ശിപ്പിച്ചത്.
















