മണ്ണാര്‍ക്കാട് : ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പ് പറയണമെന്ന് പൂര്‍വ സൈനിക സേവാപരിഷത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിയമസഭയില്‍ സൈനികര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കോടിയേരിയുടെ ഈ പ്രസ്താവന.
ഊണും ഉറക്കവുമുപേക്ഷിച്ച് രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികരുടെ ആത്മവീര്യം തകര്‍ക്കുകയാണ് സിപിഎം പരിഷത്ത് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എന്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.കെ.ജയരാജന്, ജില്ലാ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്, രവീന്ദ്രന്, എം.ജയകുമാര്‍, കെ.ഫിലിപ്പ്, രാമകൃഷ്ണന്, പരമേശ്വരന്‍പ്പിള്ള, ജയദേവഗുപ്തന്, രാധ്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: