അങ്ങാടിപ്പുറം: തളി മഹാദേവക്ഷേത്രത്തില്‍ ഗോമാതാ പദ്ധതിക്ക് തുടക്കമായി.
ഓരോ ഭവനങ്ങളിലും ഒരു ഗോമാതാ എന്ന ലക്ഷ്യത്തോടുകൂടി ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവിഷ്ക്കരിച്ച പദ്ധതിയാണിത്. തളി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് സൗജന്യമായി പശുകിടാവിനെ കെ.പി.വാസുവിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ആരാധാനാലയങ്ങള്‍ അദ്ധ്യാത്മിക ഉന്നമനത്തിനായുള്ള കേന്ദ്രങ്ങള്‍ മാത്രമായാല്‍ പോരെന്നും ഭൗതിക ഉന്നമനത്തിനുള്ള കേന്ദ്രങ്ങള്‍ കൂടിയാവണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ധനസഹായം എന്നിവ സമിതി ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: