തിരൂര്‍: ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍പറമ്പിനെ മലയാളത്തിന്റെ സാസ്കാരിക പൈത്യക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ കാര്യത്തില്‍ പണം തടസ്സമാകില്ല. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തയ്യാറാക്കുന്ന സാംസ്കാരിക പവലിയന് ശിലാസ്ഥാപനവും സാസ്കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു ഭാഷയെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന അപൂര്‍വ സംസ്ഥാനമായിരിക്കും കേരളം. നമ്മുടെ കടമ നിറവേറ്റാന്‍ നിയമം വേണമെന്നത് അലോസരപ്പെടുത്തുന്നതാണ്. തുഞ്ചന്‍ സ്മാരകത്തെ മലയാള സംസ്ഥാനത്തിന്റെ പതാക വാഹക സ്ഥാപനമാക്കിമാറ്റുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രന് അദ്ധ്യക്ഷനായി. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആദ്യപുസ്തകം കേരള സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് നല്‍കികൊണ്ട് സ്പീക്കര്‍.പി.ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. മന്ത്രി ഡോ.കെ.ടി ജലീല്‍, എംഎല്‍എമാരായ സി.മമ്മുട്ടി, വി.അബ്ദുറഹിമാന്, നഗരസഭ ചെയര്മാന് അഡ്വ.എസ്.ഗിരീഷ്, മലയാള സര്‍വകലാശാല. വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, സി.രാധാകൃഷ്ണന്, ജില്ലാ കലക്ടര്‍, അമിത് മീണ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: