കാസര്‍കോട്: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രതിരുസന്നിധിയില്‍ നാട്ടുനന്മയ്ക്കായി നാളെ മുതല്‍ ജൂണ്‍ 7 വരെ ബ്രഹ്മശ്രീ ഇരിവല്‍ ഐ.കെ. കേശവന് തന്ത്രിയുടേയും ബ്രഹ്മശ്രീ ഐ.കെ.പദ്മനാഭന് തന്ത്രിയുടെയും ബ്രഹ്മശ്രീ ഐ.കെ.കൃഷ്ണദാസ് തന്ത്രിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ കര്‍പ്പൂരാദി ദ്രവ്യകലശവും, ശ്രീ മഹാവിഷ്ണു, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാഗണപതി എന്നീ ദേവന്മാരുടെ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും, പാണാജെ ശ്രീ വൈദീകന് വേദമൂര്‍ത്തി ഗോപാലകൃഷ്ണ അഡിഗഅവര്കളുടെ കാര്‍മ്മികത്വത്തില്‍ വിഷ്ണുയാഗം, ധന്വന്തരിയാഗം, ആശ്ലേഷബലി, രുദ്രയാഗം എന്നിവയും നടക്കും.
നാളെ രാവിലെ 7.30 മുതല്‍ 9 മണിവരെ കലവറ നിറയ്ക്കല്‍, വൈകിട്ട് 4 മണിക്ക് തന്ത്രിവര്യന്മാര്ക്ക് വരവേല്‍പ്പ്, 6 മണിക്ക് ദീപാരാധന, ആചാര്യവരണം, ആവാഹനം, വാസ്തുബലി തുടങ്ങിയവ. 31 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം, ത്രികാല പൂജ, രാവിലെ 10.30ന് ആധ്യാത്മിക പ്രഭാഷണം. വൈകിട്ട് 7.30 ന് തിരുവാതിര.
ജൂണ്‍ ഒന്നിന് വൈകിട്ട് 3.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 7 മണിക്ക് പൂരക്കളി, രണ്ടിന് രാവിലെ 7.30 മുതല്‍ 11.30 വരെ വിഷ്ണുയാഗം, രാത്രി 8 മണിക്ക് കന്നട യക്ഷഗാനം.
3 തീയ്യതി രാവിലെ 7.30 മുതല്‍ 11.30 വരെ ധന്വന്തരീയാഗം, വൈകിട്ട് 4 മണിക്ക് ആശ്ലേഷബലി. നാലാം തീയ്യതി രാവിലെ 7.30 മുതല്‍ 11.30 വരെ രുദ്രയാഗം, വൈകിട്ട് 6.30 ന് കോല്‍ക്കളി, തിരുവാതിര, നൃത്തസന്ധ്യ. അഞ്ചാം തീയ്യതി ശാന്തിഹോമം, അദ്ഭുത ശാന്തി ഹോമം. ആറാം തീയ്യതി വൈകിട്ട് 6 മണിക്ക് സുമേരു സന്ധ്യ. എഴാം തീയ്യതി രാവിലെ 4 മണിമുതല്‍ 108 തേങ്ങയുടെ മഹാഗണപതിഹോമം, ബ്രഹ്മകലശാഭിഷേകം, ഉച്ചയ്ക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 8 മണിക്ക് നൃത്തോത്സവം.
പത്രസമ്മേളനത്തില്‍ ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഇ.മാധവന് നായര്‍ പെര്‍ളം, ഖജാന്‍ജി എം. ഗംഗാധരന് നായര്‍ കുണ്ടംകുഴി, സെക്രട്ടറി എം.രഘുനാഥന്, വൈസ് പ്രസിഡണ്ട് എം.കരുണാകരന്, ഇ.രത്നാകരന്, പി.വേണുഗോപാലന്‍, എം.മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: