1. കേരള സര്‍ക്കാരിന് കീഴില്‍ സ്വയംഭരണ സ്ഥാപനമായ കൊച്ചി കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ഇക്കൊല്ലം നടത്തുന്ന ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 20 വരെ. അപേക്ഷാഫോമും പ്രോസ്പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമെടുത്തവര്‍ക്കും ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. keralamediaacademy.org.
2. സംസ്ഥാനത്തെ സഹകരണ പരിശീലന കോളേജുകളില്‍ ഇക്കൊല്ലം നടത്തുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി ആന്റ് ബിഎം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 30 വരെ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം 100 രൂപക്ക് ലഭിക്കും. 130 രൂപ മണിയോര്‍ഡര്‍ ചെയ്ത് ആവശ്യപ്പെട്ടാല്‍ തപാലിലും അതത് സഹകരണ കോളേജില്‍നിന്നും ലഭിക്കും. സഹകരണ പരിശീലന കോളേജുകള്‍ കുറവന്‍കോണം (ഫോണ്‍: 0471- 2436689), കൊട്ടാരക്കര (0474- 2454787), ചേര്‍ത്തല (0478 2813070), ആറന്മുള (0468 2278140), തിരുനക്കര (0481 2582852), പാല (0482 2213107), നോര്‍ത്ത് പറവൂര്‍ (0484 2447866), അയ്യന്തോള്‍ (0487 2389402), പാലക്കാട് (0491 2522946), തിരൂര്‍ (0494 2423929), തളി (0495 2306460), തലശ്ശേരി (0490 2354065), കാഞ്ഞങ്ങാട് (0467 2217330) എന്നിവിടങ്ങളിലാണുള്ളത്.
3. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ എറണാകുളത്ത് കളമശ്ശേരിയിലുള്ള സൂപ്പര്‍വൈസറി ഡവലപ്മെന്റ് സെന്റര്‍ ഇക്കൊല്ലം ജൂലായിലാരംഭിക്കുന്ന രണ്ട് സെമസ്റ്ററുകളായുള്ള ഒരുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 15 വരെ. കുറഞ്ഞത് രണ്ടുവര്‍ഷത്തെ തൊഴില്‍പരിചയമുള്ള ബിടെക് ബിരുദധാരികള്‍, അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള ഡിപ്ലോമ/സയന്‍സ് ബിരുദക്കാര്‍ എന്നിവര്‍ക്കാണ് പ്രവേശനത്തിന് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ തൊഴില്പരിചയമില്ലാത്തവരെയും പരിഗണിക്കും. കോഴ്സ് ഫീസ് 42000 രൂപ. www.sdcentre.org.-.
4. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് വിവിധ കേന്ദ്രങ്ങളിലായി ഇക്കൊല്ലം നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പാക്കേജിംഗ് പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 15 വരെ. ഓണ്‍ലൈനായും അപേക്ഷ സ്വീകരിക്കും. www.iip-in.com-.
5. ഫുള്ൈബ്രറ്റ്-നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പുകള്‍, ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ (2018-19) എന്നിവക്ക് പരിഗണിക്കപ്പെടുന്നതിന് അപേക്ഷ ജൂണ്‍ 15 വരെ.www. usief.org.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: