ഇടുക്കി: വിവാദമാക്കിയ കാലിച്ചന്ത നിയന്ത്രണ ചട്ടത്തിന്റെ കരട് രൂപം നാല് മാസം ഗസറ്റില്‍ കിടന്നിട്ടും ആരും കണ്ടതായി നടിച്ചില്ല. അതിനെതിരെ ഒന്നും പറഞ്ഞുമില്ല. ഉത്തരവിറങ്ങിയപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തി വിഭാഗീയ പ്രവര്‍ത്തനത്തിന് കളമൊരുക്കുന്നു.
2017 ജനുവരി 16നാണ് കാലിച്ചന്തകള്‍ നിയന്ത്രിക്കാനുള്ള ചട്ടത്തിന്റെ കരട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ നാല് മാസം സമയം അനുവദിച്ചു. ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മേയ് 23ന് അന്തിമ ഗസറ്റ് വിജ്ഞാപനം ഇറക്കി. നിയമപരമായി പ്രതികരിക്കാനുള്ള അവസരം ലഭിച്ചിട്ടും ഉപയോഗിക്കാതെയാണ് ഇവരിപ്പോള്‍ ബീഫ് ഫെസ്റ്റുമായി രംഗത്തിറങ്ങുന്നത്.
പുതിയ നിയമം അനധികൃത അറവുശാലകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കന്നുകാലി കച്ചവടത്തിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കുന്ന ഇടനിലക്കാര്‍ക്കും തിരിച്ചടിയാകും.
















