കൊച്ചി: ഗാന്ധിജിയുടെ നാട്ടില്‍ അഹിംസയും പറയാന്‍ പാടില്ലെന്നതാണ് സ്ഥിതിയെന്ന് സാക്ഷി മഹാരാജ് എം.പി. കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയല്ല അത് ഗാന്ധിജിയുടെ അജണ്ടയാണ്, ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ശങ്കരാചാര്യരുടെ നാട്ടില്‍ ശങ്കരപ്രതിമസ്ഥാപിക്കാന്‍ സമരം നടത്തണം, കുരിശുമായി കൈയേറ്റം നടത്തുന്നവര്‍ക്ക് സംരക്ഷണം കിട്ടും.
കേരളത്തില്‍ 30 ശതമാനം ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍ ആര്‍ക്കും തടയാനാവില്ല. നിര്‍ബന്ധിത മതം മാറ്റം തടയണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ മാത്രം നിയമം നിര്‍മ്മിച്ചിട്ടില്ല. ജനസംഖ്യാ നിയന്ത്രണം ഒരു പൊതു പ്രശ്‌നമാണ്. പൊതുവായ നിയമം എല്ലാര്‍ക്കും ബാധകമാക്കണം.സാക്ഷി മഹാരാജ് പറഞ്ഞു.
















