കൊച്ചി: കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്‌ട്രീയം നിര്‍ത്താന്‍ കേന്ദ്രത്തിന് പ്രത്യേക അധികാരം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എംപി. ബിജെപി ഇന്റലക്ച്വല്‍ സെല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഭരണഘടനയുടെ 247-ാം വകുപ്പു പ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് സംസ്ഥാന മജിസ്‌ട്രേറ്റിന്റെ ചുമതല നല്‍കാം. കേസെടുക്കാനും കേന്ദ്രത്തിനു റിപ്പോര്‍ട്ടുചെയ്യാനും അധികാരമുണ്ടാകും. അസ്വസ്ഥബാധിത പ്രദേശത്ത് പ്രത്യേക സായുധ സേനയെ നിയോഗിക്കുകയും ചെയ്യാം, സ്വാമി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബത്തിലേക്ക് ചുരുങ്ങി. ലോകകമ്മ്യൂണിസം റഷ്യയിലും ഇല്ലാതായി. ചൈനയില്‍ അവര്‍ കമ്മ്യൂണിസ്റ്റ് ആശയം മാറ്റി. 1952 ല്‍ 22 ശതമാനമായിരുന്ന അവരുടെ വോട്ട് നാലു ശതമാനമായി. അതും ഇല്ലാതാകും. ഇപ്പോള്‍ കേരളത്തില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങള്‍ ചേര്‍ത്ത് പുതിയൊരു ജില്ല ഉണ്ടാക്കി മുസ്ലിം ലീഗിനെ ഒപ്പം കൂട്ടാനാണ് സിപിഎം ആലോചിക്കുന്നത്.
ആര്‍എസ്എസ്സിന്റെ വളര്‍ച്ച തടയാനായാണ് സിപിഎം ആക്രമണ പരമ്പര അഴിച്ചുവിടുന്നത്. ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളെ വരെ പിന്തുണച്ച പാരമ്പര്യമാണവര്‍ക്ക്. ഹിന്ദു ഭൂരിപക്ഷമില്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാകും.
കേരളത്തില്‍ ഹിന്ദു സമൂഹം ഒന്നിച്ചു നില്‍ക്കണം. 2014ല്‍ ഹിന്ദു വോട്ടുകള്‍ 25 ശതമാനത്തോളം ഏകീകരിച്ചപ്പോള്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ഹിന്ദുത്വവാദമാണ് വിജയത്തിന് കാരണമായത്. 30 ശതമാനം ഹിന്ദു വോട്ടുകള്‍ കേരളത്തില്‍ ഏകീകരിച്ചാല്‍ ഇവിടെയും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനായി. സാക്ഷി മഹാരാജ് എം. പി, ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍, ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ടി. ജി. മോഹന്‍ദാസ്, ബിജെപി ജില്ലാ പ്രസിഡന്റ്എന്‍. കെ. മോഹന്‍ദാസ്, ജില്ലാ മീഡിയാ സെല്‍ കണ്‍വീനര്‍ പ്രകാശ് ബാബു സംസാരിച്ചു.
















