കരുവാരകുണ്ട്: മലയോരമേഖലക്ക് ഭീഷണിയായി അമിതമായ കീടനാശിനി പ്രയോഗം. തുവ്വൂര്‍, കരുവാരകുണ്ട് മേഖലയില്‍ കൃഷികളില്‍ വ്യാപകമായ രീതിയില്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ട്.
നിരോധിച്ച കീടനാശിനികളായ മെര്‍ക്കുറിക്ക് ക്ലോറൈഡ്, മെക്കാമൈല്, കാര്‍ബോസള്‍ഫാന്‍, ക്ലോര്നെ പൈറിഫോസ്, സെപപ്പര് ചൊതിന്, അസഫേറ്റ്, ഗ്ലൈഫോസേറ്റ് തുടങ്ങിയ നിരോധിച്ചതും അല്ലാത്തതുമായ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്.
വാഴ, പൈനാപ്പിള്‍, റബ്ബര്‍, മരച്ചീനി, ജാതി, കവുങ്ങ് എന്നീ കൃഷികളിലാണ് കീടനാശിനി അനിയന്ത്രിതമായി ഉപയോഗിക്കുന്നത്.
മൂന്നുവര്‍ഷം കഴിഞ്ഞാല്‍ പൈനാപ്പിള്‍ ചെടി നശിച്ച് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കീടനാശിനി ഭൂരിഭാഗം പ്രദേശങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മഴവെള്ളത്തില്‍ ഇവ ജലസ്രോതസ്സുകളില്‍ എത്തുന്നുണ്ട്. ഇതുമൂലം മേഖലയില്‍ രോഗങ്ങളും പടരുന്നുണ്ട്.
ശിശുമരണ നിരക്കും ത്വക്ക് രോഗങ്ങളും മേഖലയില്‍ വര്‍ധിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.
കരുവാരക്കുണ്ട് കുണ്ടോട എസ്റ്റേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടത് ഏറെ കോലാഹലം സൃഷടിച്ചിരുന്നു.
കുത്തക ലോബികള്‍ എല്ലാ നിയമങ്ങളും മറികടന്ന് നിരോധിത കീടനാശിനികള്‍ ഉപയോഗിച്ചിട്ടും അധികാരികള്‍ നിസംഗത തുടരുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: