Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇങ്ങനെ പറയാന്‍ ലജ്ജയില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:21 am IST
in Samskriti

ജഗദ്ഗുരു ശങ്കരാചാര്യരെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ക്ക് അര നൂറ്റാണ്ടുമുമ്പ് നല്‍കിയ മറുപടി വിശദീകരണം. ഇന്നും പ്രസക്തം, വിമര്‍ശകരുടെ ഉത്തരം മുട്ടിക്കുന്നവ.

ലോകഗുരുവായ ശങ്കരാചാര്യ സ്വാമിക്ക് ജാതിയില്ല. അപ്രകാരമുള്ള ശങ്കരാചാര്യരുടെ നിശ്ചയമാണ് ജാതിക്രമം എന്നു നിങ്ങള്‍ പറയുന്നത് തെറ്റാണ്. തനിക്ക് ജാതിയില്ലാത്തപക്ഷം താന്‍ മറ്റൊരു ജാതിയെ സ്ഥാപിക്കുന്നതല്ല. അങ്ങനെ ജാതിയില്ലാതെയും ഇന്നവനാണ് അച്ഛനെന്ന് അറിയാതെയും ഉള്ള ഒരാളുടെ നിശ്ചയങ്ങളാണ് മലയാളികളായ നിങ്ങള്‍ ഇപ്പോഴും നടക്കുന്നതെന്ന് പറവാന്‍ നിങ്ങള്‍ക്ക് ലേശം പോലും ലജ്ജയില്ലല്ലോ?

കൂടാതെ, കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും ശങ്കരാചാര്യരുടെ നിശ്ചയമാണ് നടക്കുന്നത് എന്ന് നിങ്ങള്‍ തന്നെ പറയുന്നു. അപ്രകാരമുള്ള കേരളത്തിലെ നടപടികളെപ്പറ്റി ആലോചിക്കുമ്പോള്‍ അതത് പ്രദേശങ്ങളില്‍ പലതും വിപരീതമായി നാം കാണുന്നു. കേരളം കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന ഒരു രാജ്യമാണ്. ആ കേരളത്തിന്റെ ഓരോരോ പ്രദേശത്തും ഓരോരോ നടപടികളാണ് നടക്കുന്നത്.

അതെന്തെന്നാല്‍ തെക്കന്‍ തിരുവിതാംകൂറില്‍ കൊല്ലത്തുനിന്ന് തെക്കോട്ട് കന്യാകുമാരിവരെ തിയ്യന്‍ മുതലായവര്‍ക്ക് തൊട്ടുകുളിയില്ലെന്നും, കൊല്ലത്തുനിന്ന് കുറച്ചു വടക്കുഭാഗം വൈക്കത്തിനു സമീപം ചേര്‍ത്തലവരെയുള്ള ദേശങ്ങളില്‍ തിയ്യന്‍ മുതലായവര്‍ക്ക് തൊട്ടുകുളിയുണ്ടെന്നും, വൈക്കം മുതല്‍ വടക്കോട്ട് കുറുമ്പ്രനാട് താലൂക്കിന്റെ പകുതിയായ വടകരയ്‌ക്ക് മൂന്നു നാഴിക തെക്കോട്ട് മൂരിയാട്ട് കടവെന്നും കോട്ടകടവെന്നും പറഞ്ഞുവരുന്ന പുഴയുടെ തെക്കേക്കരവരെയുള്ള സ്ഥലങ്ങളില്‍ തിയ്യര്‍ മുതലായവര്‍ അടുത്താല്‍ തീണ്ടുമെന്നും, അതുനിമിത്തം അവരെ ദൂരെ നിര്‍ത്തണമെന്നും, മൂരിയാട്ടു കടവിന്നു വടക്കോട്ട് കാസര്‍കോട് വരെ തിയ്യര്‍ മുതലായവര്‍ക്ക് തൊട്ടുകുളിയുണ്ടെന്നും, അവിടുന്ന് വടക്കോട്ട് ഗോകര്‍ണം വരെയുള്ള ദേശങ്ങളില്‍ ശുദ്ധാശുദ്ധം എന്നൊരവസ്ഥ തീരെ ഇല്ലെന്നും സ്ഥാപിച്ചിരിക്കുന്നു.

ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ കേരളത്തില്‍ ഉള്ളതാണ്. ഇവിടങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ശങ്കരാചാര്യര്‍ നിശ്ചയിച്ചിട്ടുള്ളതായിരുന്നുവെങ്കില്‍ ഒരേ പ്രകാരത്തില്‍ തന്നെ ആയിരിക്കുമായിരുന്നു. അല്ലാതെ ഭിന്നമായിട്ടു ആയിത്തീരുന്നതല്ല.

ഇതിനു പുറമെ, തെക്കെ മലയാളത്തില്‍ ഈഴവര്‍, തീയ്യര്‍, കമ്മാളര്‍ മുതലായിട്ടുള്ളവരും തിരുവിതാംകൂറില്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യരൊഴികെ ഹിന്ദുക്കളായ കേരളീയരെന്ന് അഭിമാനിച്ചു വരുന്ന മറ്റെല്ലാ ജാതിക്കാരും ജ്യേഷ്ഠാനുജന്മാര്‍ അഞ്ചാള്‍ കൂടി ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ഇങ്ങനെ ചെയ്യുവാന്‍ കാരണം, അനുഭവസ്ഥന്മാര്‍ എഴുതിവച്ച യഥാര്‍ത്ഥ തത്വം ഗ്രഹിക്കാതെ ഭാരതത്തില്‍ സോമവംശജാതരായ പാണ്ഡവന്മാരായ ജ്യേഷ്ഠാനുജന്മാര്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്ന തെറ്റിദ്ധാരണയാലാണ്.

എന്നാല്‍, കേരളത്തിലുള്ള മലയാളികള്‍ക്ക് മുന്‍പു തന്നെ ജാത്യഭിമാനം വളരെ കലശലായി ഉണ്ടായിരുന്നു. അക്കാലങ്ങളിലൊക്കെ പല യോഗ്യന്മാരും വന്നു പല യത്‌നങ്ങളും ചെയ്തിട്ടും ഇവരുടെ ദുരഭിമാനം നശിപ്പിക്കുവാന്‍ സാധിക്കാതെ വന്നു. അങ്ങനെ ശങ്കരാചാര്യസ്വാമിയും ഉത്ഭവിച്ചു. അദ്ദേഹം മലയാളികളുടെ ജാത്യാഭിമാനം കൊണ്ട് നിവൃത്തിയില്ലാതായി കണ്ടപ്പോള്‍ അവര്‍ക്ക് ജ്ഞാനമുണ്ടാകുവാന്‍ വേണ്ടിയും ശുദ്ധാശുദ്ധവും ജാതിവ്യത്യാസവും ഇല്ലാത്തതാണെന്ന് ഉണര്‍വുണ്ടാക്കുവാന്‍ വേണ്ടിയും സര്‍വ്വ ജാതിക്കാര്‍ക്കും അന്യോന്യം സഹായം വേണമെന്നുള്ള ബോധമുണ്ടാക്കുവാന്‍ വേണ്ടിയും സര്‍വ്വ ജാതിക്കാര്‍ക്കും അന്യേന്യം സഹായം വേണമെന്നുളള ബോധമുണ്ടാക്കുവാന്‍ വേണ്ടിയും ദുരഭിമാനികളായ മലയാളികളാല്‍ സ്ഥാപിക്കപ്പെട്ട താണ ജാതിക്കാരുമായി ബന്ധമുണ്ടാകുവാന്‍ വേണ്ടിയും ദുരഭിമാനികളായ മലയാളികളാല്‍ സ്ഥാപിക്കപ്പെട്ട താണ ജാതിക്കാരുമായി ബന്ധമുണ്ടാകുവാന്‍ വേണ്ടിയും ഒരു യുക്തിയായി ഏറ്റവും നികൃഷ്ടമായിരിക്കുന്ന ഈറ്റുമാറ്റുകളെ സ്ഥാപിച്ചതാണ്.

ഇതിനെ മലയാളികളായ ദുരഭിമാനികള്‍ക്ക് ആലോചിപ്പാന്‍ ബുദധിയില്ലാത്തതുകൊണ്ടാണ് ഇതേവരെ മനസ്സിലാകാതിരുന്നത്. മേല്‍പ്പറഞ്ഞ ഈറ്റുമാറ്റ് ഒഴികെയുള്ള എല്ലാ നടപടികളും മലയാളത്തില്‍ ധനതിമിരാന്ധന്മാരായ ആഢ്യന്‍, സ്ഥാനി മുതലായവര്‍ നടപ്പില്‍ വരുത്തിയതാണ്. കൂടാതെ മലയാളികളുടെ മറ്റൊരു മൂഢത പറയാം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.