Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഴിയരികില്‍ മദ്യം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 07:25 am IST
in India

ന്യൂദല്‍ഹി: ദേശീയ-സംസ്ഥാനപാതകളിലെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നിരോധനമേര്‍പ്പെടുത്തിയ മദ്യവില്‍പ്പനശാലകളില്‍ ബാറുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ബാറുകള്‍ക്കടക്കം നിരോധനം ബാധകമാണെന്ന് കോടതി വിധിച്ചു. കള്ളുഷാപ്പുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, പഞ്ചനക്ഷത്ര ബാറുകള്‍, മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ എന്നിവയ്‌ക്കെല്ലാം വിധി ബാധകമാണ്. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ജനസംഖ്യയില്‍ ഇരുപതിനായിരത്തില്‍ കുറവുള്ള മുനിസിപ്പല്‍-പഞ്ചായത്ത് മേഖലകളില്‍ അരക്കിലോമീറ്റര്‍ ദുരപരിധി 220 മീറ്ററാക്കി കുറച്ചിട്ടുണ്ട്.

കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. മദ്യവില്‍പ്പനശാലകള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന കേരള ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആവശ്യം കോടതി തള്ളി.

ബിവറേജസിന്റെ 155 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 9 ഔട്ട്‌ലെറ്റുകളും ഇന്നലെ രാത്രിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാനത്തെ അഞ്ഞൂറോളം ബിയര്‍-വൈന്‍ പാര്‍ലറുകളെയും ഇരുപതോളം പഞ്ചനക്ഷത്ര ബാറുകളെയും വിധി പ്രതികൂലമായി ബാധിക്കും.

ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ അരക്കിലോമീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ 15നാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ ഈ ഉത്തരവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം. എന്നാല്‍ കോടതി വിധി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണെന്നും ബാറുകളടക്കം മുഴുവന്‍ മദ്യശാലകള്‍ക്കും ബാധകമാണ് വിധിയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിച്ചതിനാല്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലുള്ള കേരളത്തിലെ ബാറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.

എന്നാല്‍ ഒക്ടോബര്‍ 1ന് ലൈസന്‍സ് കാലാവധി ആരംഭിക്കുന്ന തെലുങ്കാന അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് സപ്തംബര്‍ 30വരെ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിയുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ലൈസന്‍സ് കാലാവധി അവസാനിക്കാത്ത ബാറുകള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതു വരെ പ്രവര്‍ത്തനം തുടരാം.

ദൂരപരിധി പാലിക്കേണ്ടിവന്നാല്‍ സമുദ്രത്തിലും മലമുകളിലും വരെ മദ്യശാലകള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മദ്യം കുടിക്കേണ്ടവര്‍ എവിടെയും പോയി കുടിച്ചോളുമെന്നായിരുന്നു വിധി. ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിച്ച 58 പുനപരിശോധനാ ഹര്‍ജികളാണ് കോടതി തള്ളിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.