തിരുവനന്തപുരം: മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ യുഗം അവസാനിച്ചു. എസ്ബിടി ഇന്നു മുതല്‍ എസ്ബിഐയുടെ ഭാഗമാകും. ഇന്ന് അവധിയും നാളെ പൊതു അവധിയുമായതിനാല്‍ തിങ്കളാഴ്ച ബാങ്ക് തുറക്കുമ്പോള്‍ എസ്ബിഐയുടെ പേരിലായിരിക്കും പ്രവര്‍ത്തനം തുടങ്ങുക.
















