Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ ഒന്നിച്ചാക്കാന്‍ സാമൂഹ്യസുരക്ഷാ കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:31 am IST
in Kerala

കൊച്ചി: പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി, വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷന്‍, പ്രസവാനുകൂല്യം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സാമൂഹ്യ ക്ഷേമ കോഡ് കൊണ്ടുവരും. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി, ജന്‍ധന്‍ യോജന എന്നിവ ക്ഷേമകോഡിന്റെ പരിധിയിലാക്കും. തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ക്കായി പലവാതിലുകള്‍ മുട്ടേണ്ടിവരുന്ന നിലവിലെ സ്ഥിതിക്ക് ഇതിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആനുകൂല്യങ്ങള്‍ കാലാനുസരണം പരിഷ്‌ക്കരിക്കാനും സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ ഒരുകുടക്കീഴിലാക്കാനം ലക്ഷ്യമിട്ടാണ് പരിഷ്‌ക്കാരം.

മാര്‍ച്ച് 17 ന് സാമൂഹ്യക്ഷേമ കോഡിന്റെ കരട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍െ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. ഒരു മാസത്തിനകം തൊഴില്‍ മന്ത്രാലയത്തില്‍ ലഭിക്കണം. കോഡിന്റെ മേല്‍നോട്ടത്തിനും നടത്തിപ്പിനുമായി നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി കൗണ്‍സില്‍ രൂപവത്ക്കരിക്കും. പ്രധാനമന്ത്രിയാണ് ചെയര്‍മാന്‍. കേന്ദ്ര തൊഴില്‍ മന്ത്രി വൈസ് ചെയര്‍മാനും. കേന്ദ്ര ആരോഗ്യ മന്ത്രി, അഞ്ച് സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍, തൊഴിലാളി പ്രതിനിധികളായി മൂന്ന് പേര്‍, മൂന്ന് എം.പി.മാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

നാഷണല്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബോര്‍ഡുകള്‍ രൂപീകരിക്കണം. സംസ്ഥാനങ്ങളിലെ ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയായിരിക്കും. സാമൂഹ്യ സുരക്ഷയ്‌ക്കും ഗ്രാറ്റുവിറ്റിക്കും പ്രത്യേക ഫണ്ടുണ്ടാകും.കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി, ബീഡി തൊഴിലാളി ക്ഷേമനിധി ഉള്‍പ്പെടെ 13 ക്ഷേമനിധികള്‍ക്ക് സംസ്ഥാന ബോര്‍ഡിന്റെ അധീനതയില്‍ രൂപം കൊടുക്കും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കെല്ലാം വികാസ് നമ്പര്‍ നല്‍കും. ആധാര്‍ അടിസ്ഥാനമാക്കിയായിരിക്കും തൊഴിലാളി രജിസ്‌ട്രേഷന്‍. ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഇഷ്ടമുളള തൊഴിലുടമ വഴി രജിസ്റ്റര്‍ ചെയ്യാനുളള സ്വാതന്ത്രമുണ്ട്. തൊഴില്‍ മാറുമ്പോള്‍ വികാസ് നമ്പര്‍ വഴി രേഖകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂട്ടിയിണക്കിയാണ് സാമൂഹ്യ ക്ഷേമ കോഡ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.  അന്താരാഷ്‌ട്ര തൊഴിലാളി പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, രോഗാനുകൂല്യം, ജോലി ചെയ്യാനാകാത്ത വിധം അംഗവൈകല്യമുണ്ടാകുന്നവര്‍ക്കുളള സഹായം, പ്രസവാനുകൂല്യം, ആശ്രിത ക്ഷേമം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, തൊഴില്‍ രഹിത വേതനം തുടങ്ങിയവ പദ്ധതികള്‍ സാമൂഹ്യ സുരക്ഷാ കോഡിന്റെ പരിധിയില്‍ തുടങ്ങാനും നിര്‍ദ്ദേശമണ്ട്. കരട് നിര്‍ദ്ദേശങ്ങളിന്‍മേല്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.