തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവച്ചതിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി.
സത്യവാങ്മൂലത്തിലെ 14-ാം പേജില്‍ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരം എഴുതേണ്ട കോളം പൂരിപ്പിക്കാതെ ഒഴിവാക്കിയതിനെതിരെയാണ് കേസ്. ഇത് ജനപ്രാതിനിധ്യ നിയമത്തിലെ 125എ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനെതിരെ കേസെടുക്കണമെന്നാണ് ബിജെപിയുടെ പരാതി. മലപ്പുറം എസ്‌ഐക്കാണ് പരാതി നല്‍കിയത്. ബിജെപി ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റുമായ കെ. രാമചന്ദ്രനാണ് പരാതിക്കാരന്‍.
















