Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശതകോടീശ്വരന്‍ മന്ത്രി പദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:53 am IST
in Kerala

ആലപ്പുഴ: ശതകോടീശ്വരനായ കുവൈറ്റ് ചാണ്ടി എന്ന തോമസ്ചാണ്ടി ഇനി തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയില്‍ അംഗം. പെണ്‍കെണിയില്‍ പെട്ട്, ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് പ്രവേശം. നൂറുകോടി രൂപയുടെ ആസ്തിയാണ് ചാണ്ടിക്കുള്ളത്. കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇദ്ദേഹം. കേരളപ്പിറവിക്കു മുമ്പ് കുട്ടനാടിനെ പ്രതിനിധീകരിച്ച കെ.എം. കോര മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

കുവൈറ്റില്‍ വ്യവസായം നടത്തുന്നയാളാണ് തോമസ് ചാണ്ടി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനാണ്. ദാവീദ്പുത്രന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനാണ്. മൂന്നാം തവണയാണ് കുട്ടനാട് എംഎല്‍എയാകുന്നത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ താനായിരിക്കും ജലവിഭവവകുപ്പു മന്ത്രിയെന്ന് ചാണ്ടിയുടെ പ്രഖ്യാപനം എല്‍ഡിഎഫിനെ വെട്ടിലാക്കി. എന്നാല്‍ സിപിഎം നേതൃത്വം ചാണ്ടിയെ കയ്യൊഴിയുകയായിരുന്നു.

തെരഞ്ഞെടുപ്പുവേളയില്‍ സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ ചാണ്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസുകാരനായിരുന്ന ചാണ്ടി, കെ. കരുണാകരന്റെ അടുത്ത ആളായിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോയി. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചു. കെ. കരുണാകരന്‍ എന്‍സിപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോഴും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു.

2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ചു. 2011ലും 2016ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി വിജയിച്ചു. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പാണ് ചാണ്ടിയുടെ വിജയത്തിന് കാരണമായത്. എന്നാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലയളവില്‍ ചികിത്സാ ചെലവിനായി രണ്ടുകോടി രൂപ പൊതുഖജനാവില്‍ നിന്നുവാങ്ങിയത് വിവാദമായിരുന്നു. ചാണ്ടിയുടെ മന്ത്രിസ്ഥാനത്തോടെ ആലപ്പുഴക്ക് നാലുമന്ത്രിമാരായി. ഇതുകൂടാതെ പ്രതിപക്ഷനേതാവും ആലപ്പുഴക്കാരനാണ്. ഇതോടെ കണ്ണൂരിനെ മറികടന്ന് ആലപ്പുഴ ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയാണ്.

ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ഡോ. ബെറ്റി ലെനി (പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍), ഡോ. ഡോബി ചാണ്ടി (കൊച്ചി ലേക്‌ഷോര്‍ ആശുപത്രി), ടെസി ചാണ്ടി (കുവൈറ്റ്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.