കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതിയാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 10ന് കലൂര്‍ എ.ജെ. ഹാളില്‍ നാളന്ദ സര്‍വകലാശാല ചാന്‍സലര്‍ ഡോ. വിജയ് ഭട്കര്‍ ഉദ്ഘാടനം ചെയ്യും. ഡോ. വിനയ് സഹസ്ര ബുദ്ധെ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ‘ദേശീയത : മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. എസ്. ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് വാദ്യലയ വിന്യാസം. നാളെ രാവിലെ സെമിനാര്‍. വൈകിട്ട് എളമക്കര ഭാസ്‌കരീയത്തില്‍ നടക്കുന്ന ആദരണ സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയാണ്.
















