തിരുവനന്തപുരം: പ്രധാനപാതയോരങ്ങളില്‍ നിന്നും മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍, ഇതു വഴി വ്യാജമദ്യം വ്യാപകമാകുമോ എന്നു ഭയക്കുന്നതായി ജി സുധാകരന്‍.
സുപ്രീം കോടതിവിധി നടപ്പാക്കും. അതേസമയം അപ്പീലിനു പോകുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തുടര്‍ന്നുളള കാര്യങ്ങള്‍ എക്‌സൈസുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തദ്ദേശസ്ഥാപനങ്ങള്‍ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതു സംബന്ധിച്ചുളള തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാത്തത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.
















