എടപ്പാള്‍: ഭഗവത്ഗീത നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കേരളീയ സമൂഹം നേരിടുന്ന പ്രതിസന്ധിക്കും വെല്ലുവിളികള്‍ക്കും പരിഹാരം കാണാനുമാകുമെന്ന് താനൂര്‍ അമൃതാനന്ദമയി മഠാധിപതി ബ്രഹ്മചാരിണി അതുല്ല്യാമൃത ചൈതന്യ. എടപ്പാള്‍ കുളങ്കരദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഭഗവത്ഗീത വിചാര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭാരതീയ വിചാരകേന്ദ്രം എടപ്പാള്‍ യൂണിറ്റ്, അമൃതാനന്ദമയീമഠം, തപസ്യ എടപ്പാള്‍ യുണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പി.പരമേശ്വരന് നവതിയാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഭഗവത്ഗീത സാമൂഹിക ജീവിതത്തില്‍ എന്ന വിഷയത്തില്‍ സുരേഷ് ബാബു കിള്ളികുറിശ്ശി മംഗലം മുഖ്യപ്രഭാഷണം നടത്തി. കെ.എം ച്യുതന്‍ അദ്ധ്യക്ഷനായി. വട്ടംകുളം ശങ്കുണ്ണി, മണി എടപ്പാള്‍, എ.വേലായുധന്, എം.പി.കൃഷ്ണാനന്ദ്, കൃഷ്ണകുമാര്‍ ആദാവില് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: