തിരുവനന്തപുരം: കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭാ പ്രമേയം പാസാക്കി. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
റബറിന് ന്യായവില ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ വാണിജ്യ കരാറുകളില്‍ അനുവദിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തണമെന്നും റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍നിന്നു മാറ്റണമെന്നും റീജിയണല്‍ ഓഫീസുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
റബര്‍ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുവാന്‍ സര്‍വകക്ഷിസംഘം പോകുന്നതിനു മുന്നോടിയായി റബര്‍ കര്‍ഷകരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: