മുംബൈ: ഒന്നല്ല, ഒന്നിനു പുറകേ ഒന്നായി 17 ശസ്ത്രക്രിയകള്‍.. എങ്കിലും മുഖത്തുണ്ടായ വൈകല്യങ്ങള്‍ മുഴുവനും അകന്നില്ല, പഴയ രൂപമോ സൗന്ദര്യമോ തിരിച്ചുകിട്ടിയില്ല. പക്ഷെ ലളിത ബെന്‍ ബസായി ഇന്ന് വിവാഹിതയാണ്. 27 വയസുള്ള രവിശങ്കറിന്റെ നല്ല മനസിന് നന്ദി പറയുകയാണ് 26 വയസുള്ള ലളിത.
2012ല്‍ ആസിഡാക്രമണത്തില്‍ ജീവന് തന്നെ അപകടത്തിലായ യുവതിയാണ് ലളിത. ബന്ധുവുമായുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ അവര്‍ ലളിതയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
കത്തിക്കരിഞ്ഞ് പൊളളി ദ്വാരങ്ങള്‍ വീണ അവസ്ഥയിലായിരുന്നു മുഖം, ജീവന് തിരിച്ചുകിട്ടി. പക്ഷെ മുഖം ഭയാനകമായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം മുഖത്തിന്റെ രൂപം തിരിച്ചുകിട്ടി.
പക്ഷെ ഒരാളും വിവാഹത്തിന് സന്നദ്ധരായില്ല. ആ അവസ്ഥയിലാണ് രവിശങ്കര്‍ കടന്നുവരുന്നത്. ലളിതയുടെ വിവരങ്ങള്‍ എല്ലാം അറിഞ്ഞ് രവി തീരുമാനിച്ചു, ഇനി അവള് തന്നെ തന്റെ പ്രിയപത്നി. രണ്ടു മാസം മുന്‍പ് വിവാഹം തീരുമാനിച്ചു. ഈ ചൊവ്വാഴ്ചയായിരുന്നു വിവാഹം. കാണ്ഡീവ്ലിയിലെ ഒരു സ്ഥാപനത്തില്‍ സിസിടിവി ഓപ്പറേറ്ററാണ് രവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: