ന്യൂദല്‍ഹി: അജ്മീര്‍ സ്‌ഫോടനക്കേസില്‍ ഇന്ദ്രേഷ് കുമാറിനും സാധ്വി പ്രജ്ഞക്കും യാതൊരു പങ്കുമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇവര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം സന്ദീപ് ഡാങ്കെ, സുരേഷ് നായര്‍, രാം ചന്ദ്ര കല്‍സാങ്കര എന്നിവര്‍ക്കെതിരെ വിചാരണ തുടരും. കേസില്‍ ഏപ്രില്‍ 17ന് വാദം കേള്‍ക്കും. നേരത്തെ എന്‍ഐഎ പ്രത്യേക കോടതി ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു.
















