ന്യൂദല്‍ഹി: രാജധാനി എക്‌സ്പ്രസുകളിലും അടുത്തതായി പുറത്തിറക്കുന്ന തേജസ് എക്‌സ്പ്രസിലും ഫയര്‍ അലാം സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കോച്ചിനകത്തെ പുക ഒരു പരിധിയില്‍ കൂടുതല്‍ ഉയരുകയോ അല്ലെങ്കില്‍ തീപിടിക്കുകയോ ചെയ്താല്‍ അപായ സൈറനുകള്‍ മുഴങ്ങും, ട്രെയിന്‍ നീങ്ങും.
ട്രെയിനിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജധാനി എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും എസിയാക്കാനും തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
















