തൃശ്ശൂര്‍: പീഡനത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത എരുമപ്പെട്ടി പോലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ജോസിനെ സസ്പെന്റ് ചെയ്തൂ. ഭീഷണിപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തു.
തിങ്കളാഴ്ചയായിരുന്നു സസ്പെന്ഷന് കാരണമായ സംഭവം. അയല്‍വാസിയായ മധ്യവയസ്കനും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെയും അമ്മയേയും തടഞ്ഞു വക്കുകയും അവഹേളിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ എഎസ്ഐ ജോസ് ഇവരുടെ മുന്നില്‍ വച്ച് അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കുന്നംകുളം ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: