കൊച്ചി: മൂന്നാര്‍ സംരക്ഷണത്തിന് ബിജെപി ആറന്മുള മോഡല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിെജപിയുടെ വസ്തുതാ അന്വേഷണസംഘം മൂന്നാര്‍ സന്ദര്‍ശിക്കും.
കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 11 ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രമേശ് പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന സമരം അപഹാസ്യമാണ്. കയ്യേറ്റ മാഫിയക്ക് കൂട്ടുനില്‍ക്കുന്ന എ.കെ. മണിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രി എം.എം. മണിയും എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് നേതാവ് എ.കെ. മണിയുമടങ്ങുന്ന മൂവര്‍സംഘമാണ് മൂന്നാറില്‍ കയ്യേറ്റമാഫിയക്ക് സഹായം ചെയ്യുന്നത്. ഈ സംഘത്തില്‍നിന്ന് മൂന്നാറിനെ മോചിപ്പിക്കാന്‍ രാഷ്‌ട്രീയത്തിനതീതമായി പ്രക്ഷോഭം ഉണ്ടാകണമെന്ന് രമേശ് പറഞ്ഞു.
















