തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്ക് നേരെ നടന്നത് പോലീസ് തേര്‍വാഴ്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
അതിനിഷ്ഠൂരമായിട്ടാണ് പോലീസ് അവരെ മര്‍ദ്ദിച്ചത്. ഡിജിപിയെ നീക്കണം. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം. ആദ്യമന്ത്രിസഭയുടെ 60-ാം വാര്‍ഷികം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരമ്മയുടെ കണ്ണുനീര്‍ വീഴ്‌ത്തിയാണ് ആഘോഷിച്ചതെന്നും കുമ്മനം പറഞ്ഞു. മഹിജയുടെ കണ്ണീരില്‍ പിണറായി സര്‍ക്കാര്‍ ഒലിച്ചുപോകും.
കഴിഞ്ഞ വിഷുവിന് കണികാണാന്‍ പിണറായിയുടെ ചിത്രം വച്ച കുടുംബത്തിനാണ് ഈ ദുര്‍ഗതി, കുമ്മനം ചൂണ്ടിക്കാട്ടി. പ്രതിഷേധവും മകനെ നഷ്ടമായ ഒരമ്മയുടെ വികാരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഭരണാധികാരിക്ക് കഴിവുണ്ടാകണം. പോലീസിനെ നിയന്ത്രിക്കാന്‍ അറിയില്ലെങ്കില്‍ പിണറായി മറ്റെന്തെങ്കിലും ജോലി നോക്കണം. പോലീസ്‌രാജാണ് കേരളത്തില്‍ നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.
















