തിരുവനന്തപുരം: പോലീസിനെതിരായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇടതു സർക്കാർ അധികാരമേറ്റപ്പോൾ മുതൽ തന്നെ പോലീസിനെതിരെ പരാതികൾ വ്യാപകമായണ് ഉയരുന്നത്.
ഈ മാസം 22 മടതൽ 29 വരെയാണ് യോഗം ചേരുക. റേഞ്ച് അടിസ്ഥാനത്തിലാണ് യോഗം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം നേരിടുന്നുണ്ട്. പോലീസിനു മേൽ പിണറായി വിജയന് യാതൊരു നിയണ്രവും ഇല്ലയെന്ന വിമര്‍ശനമാണ് പ്രധാനം. ഡിജിപി സ്ഥാനത്ത് നിന്ന് ലോകനാഥ് ബെഹറയെ മാറ്റണമെന്നുവര ഇപ്പോൾ ആവശ്യമുയരുന്നുണ്ട്.
പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതായുള്ള ആരോപണങ്ങളാണ് പോലീസിന് നേരെ ഉയര്‍ന്ന അവസാന ആരോപണം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ, അമ്മാവനായ ശ്രിജിത്ത് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് മൃഗീയമായി തല്ലിച്ചതച്ചിരുന്നു.
പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ഇന്ന് മുഖ്യമന്ത്രിക്ക് ലഭിക്കും.
















