തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവന മുഖ്യമന്ത്രി തളളി. ഇക്കാര്യം ബേബിയോട് ചോദിക്കണമെന്നും, പോലീസുകാര്‍ എന്തു ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പോലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്ന് എം എ ബേബി തന്റെ ഫേസ്ബുക്ക് പേജില്‍
പ്രതികരിച്ചിരുന്നു.
















