തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം പോലീസ് ആസ്ഥാനത്തെത്തി അറസ്റ്റിലായ കെ.എം. ഷാജഹാന്റെ അമ്മ ഡോ. തങ്കമ്മയും നിരാഹാരസമരത്തിനൊരുങ്ങുന്നു. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ ഉള്‍പ്പെടെ നാലുപേരെ ഇതുവരെയും വിട്ടയയ്‌ക്കാത്തതില്‍ പ്രതിഷേധിച്ചാണ് 87 വയസുള്ള അമ്മ നിരാഹാരസമരത്തിനൊരുങ്ങുന്നത്.
മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഡിജിപി ഓഫീസിനുമുന്നില്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തിനുപിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടായി എന്നാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
















