തിരുവനന്തപുരം: മഹിജയ്‌ക്കെതിരായ പോലീസ് അതിക്രമത്തില്‍ കൈകഴുകി പോലീസ്. മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ നടന്ന അതിക്രമത്തിന് തെളിവില്ലെന്ന് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും ശുപാര്‍ശ. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.
എന്നാല്‍, ആരെയെങ്കിലും ബലിയാടാക്കി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഉയരുന്ന രൂക്ഷ പ്രതിഷേധത്തിന് അയവുവരുത്താന്‍ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. അതിനിടെ, സംഭവം തണുപ്പിക്കാന്‍ ജിഷ്ണുവിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക ക്രൈബ്രാഞ്ച് സംഘത്തിന് രൂപം നല്‍കി. എഡിജിപി നിതിന്‍ അഗര്‍വാള്‍ നേതൃത്വം നല്‍കും.
വിഷയം പോലീസ് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനോജ് എബ്രഹാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മഹിജയ്‌ക്കും ബന്ധുക്കള്‍ക്കും നേരെ കൈയേറ്റത്തിന് ശ്രമിച്ചിട്ടില്ല. അവരെ പോലീസ് ആസ്ഥാനത്തിനു സമീപത്തുനിന്ന് നീക്കം ചെയ്യുക മാത്രമാണ് ഉണ്ടായത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ വന്‍ സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ പോലീസ് അല്‍പ്പം ബലം പ്രയോഗിച്ചു, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐജിയുടെ കണ്ടെത്തല്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തള്ളി. റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. പോലീസ് തന്നെയും മഹിജയെയും ബൂട്ടിട്ട് ചവിട്ടി. ചാനലുകളില്‍ വരാത്ത ചില സംഭവങ്ങള്‍ ഉണ്ടായി. ഇതെല്ലാം ഡിജിപിയോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി.
താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് നീക്കം. തത്കാലം ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി മുഖം രക്ഷിക്കാനും ആലോചന.
















