തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിന്റെ 2017ലെ റ്റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസ് എബിലിറ്റീസ് റൂള്‍സിനു വേണ്ട ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ശില്പശാല സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 10ന് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്പശാല മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ നീതി വകുപ്പും കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷനും സംയുക്തമായിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
















