കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യസന്ദേശ റാലി നടത്തി. മലയോരങ്ങളില്‍ സാക്രമിക രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് സന്ദേശറാലി നടത്തിയത്.
ആഴ്ച്ചകള്‍ക്ക് മുമ്പ് ഡിഫ്ത്തീരിയയും, ഡെങ്കിപ്പനിയും പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിട്ടുണ്ട്.
സന്ദേശ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ സഞ്ജു, പി.ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: