ന്യൂദല്‍ഹി : കിര്ലോസ്കര് മോട്ടോഴ്സിന്റെ സെഡാന് മോഡല്‍ വാഹനമായ കൊറോള ആള്‍ടിസ് ഇന്ത്യയില്‍ വിറ്റഴിച്ച 23,157 യൂണിറ്റ് വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. വാഹനത്തിന്റെ എയര്‍ബാഗില്‍ തകരാര്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവ തിരിച്ചുവിളിക്കുന്നത്. ആഗോള തലത്തില്‍ ഇത്തരത്തില്‍ 29 ലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നുണ്ട്.
ജനുവരി 2010നും ഡിസംബര്‍ 2012നും ഇടയില്‍ വിറ്റഴിച്ചിട്ടുള്ള വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ സാങ്കേതിക പിഴവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ പുറത്തിറക്കിയ വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നതെന്ന് ടൊയോട്ട കിര്ലോസ്കര് വക്താവ് അറിയിച്ചു. 15.87 ലക്ഷത്തിനും 19.91 ലക്ഷത്തിനുമിടയിലാണ് കൊറോള ആള്‍ടിസിന്റെ ദല്‍ഹി എക്സ്ഷോറൂം വില. അതേസമയം ജപ്പാന്, ചൈന, ഓഷ്യാനിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ചിട്ടുള്ള കൊറോള ആക്സിയോ, ആര്‍എവി4 എസ്യുവി ക്രോസ്സ് ഓവര്‍ എന്നീ വാഹനങ്ങളിലേയും എയര്‍ബാഗുകളിലെ തകരാര്‍ മൂലം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
2010-12ല്‍ ജപ്പാനിലെ തകാത കോര്പ്പറേഷന് വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍മിച്ചു നല്കിയിട്ടുള്ളതാണ് ഈ എയര്‍ബാഗുകള്‍. ഈ കാലയളവില്‍ തകാത ബിഎംഡബ്ല്യൂ, ക്രിസ്ലെര്, ദയ്മ്ലെര് ട്രക്സ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ഹോണ്ട, മസ്ദ. മിത്സുഭിഷി, നിസ്സാന്‍, സുബാറു, ടൊയോട്ട എന്നീ കമ്പനികള്‍ക്ക് നല്കിയ എയര്‍ബാഗുകള്‍ക്കും തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലം ഈ വര്‍ഷം ആദ്യം ഹോണ്ടയുടെ അക്കോര്‍ഡ്, സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളുടെ 41580 യൂണിറ്റ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: