ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചു തകര്‍ത്തു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകര്‍ത്തത്.
ക്ലാസ് റൂമുകളും ജനല്‍ ചില്ലുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്റെയും പ്രസിഡന്റ് ജെയ്‌ക് സി തോമസിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കോളജിന്റെ ഉടമസ്ഥന്‍ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ ഇടിച്ചു തകര്‍ക്കുമെന്നും വിജിന്‍ വ്യക്തമാക്കി.
















