മുബൈ: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ശിവസേന. തിരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ആദിത്യനാഥ് തെളിയിച്ചു.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ശിവസേന വ്യക്തമാക്കുന്നത്.കാര്യഗൗരവത്തോടെ തുടരെ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളും ക്ഷേമത്തിന് വേണ്ടിയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കഠിന അധ്വാനത്തിലൂടെ സ്തുത്യര്‍ഹമായ രീതിയില്‍ ഭരണം നടത്തിയാണ് യോഗി സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ ഗൗരവകരമായാണ് കാണുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
















