ഭോപാല്‍: സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുന്നതിലൂടെ മദ്യവില്‍പ്പനയ്‌ക്ക് തന്നെ നിരോധനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നര്‍സിങ് പൂര്‍ ജില്ലയിലെ നീംഖേരയില്‍ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നര്‍മദ നദീ തീരത്തിന് അഞ്ച് കിലോമീറ്ററിനുള്ളിലായി സ്ഥിതി ചെയ്യുന്ന മദ്യശാലകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുക. രണ്ടാം ഘട്ടത്തില്‍ താമസ സ്ഥലം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ തുടങ്ങിയവയുടെ പരിസരത്തുള്ള മദ്യാശാലകള്‍ക്കും താഴ് വീഴുമെന്ന് ചൗഹാന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഡി-അഡിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















