ന്യൂദല്‍ഹി: ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ എംപി നിഷേധിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.
തരൂര്‍ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതെക്കുറിച്ച് നിരവധി പേര്‍ തന്നോടു ചോദിക്കുന്നതു കൊണ്ടാണ് നിലപാട് ആവര്‍ത്തിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ തരൂര്‍ വ്യക്തമാക്കി.
















