ഭുവനേശ്വര്‍: മൂന്ന് ദിവസത്തെ സമുദായിക സംഘര്‍ഷത്തിന് ശേഷം ശാന്തമായെന്നു കരുതിയ ഒറീസയിലെ ഭദ്രക്കില്‍ വീണ്ടും കലാപം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നതിനിടയും രണ്ട് കടകള്‍ക്ക് തീകൊളുത്തി. ബോന്ത് ചൗവ്ക്കിലെ കടകള്‍ക്കാണ് തീയിട്ടത്.
സ്ഥലത്തെ നിരോധാനാജ്ഞ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫേസ്ബുക്കില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കും വിധം പോസ്റ്റിട്ടതാണ് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കിയത്.
















