ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്‌ക്ക് ഭാരതരത്‌ന സമ്മാനിക്കാന്‍ പ്രചാരണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്‍എസ്എസ്. ഇത്തരമൊരു പ്രചാരണം നടത്തുന്നില്ലെന്നും അത് സര്‍ക്കാര്‍ നടപടികളുടെ ഭാഗമാണെന്നും ആര്‍എസ്എസ് വക്താവ് രാജീവ് തുളി പറഞ്ഞു.
ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനു മുന്നോടിയായി അരുണാചലിലെ ആര്‍എസ്എസ് നേതാവ് ലന്‍ദുപ് ചൊസാങ് ഈ ആവശ്യമുന്നയിച്ച് പ്രചാരണം നയിക്കുന്നവെന്നായിരുന്നു വാര്‍ത്ത. ഇതിനായി തുടങ്ങിയ ഒപ്പുശേഖരണത്തില്‍ 25,000പേര്‍ ഒപ്പിട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കുമെന്നും ചൊസാങ് പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















