Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരുവുനായ്‌ക്കള്‍ ഒരാളെക്കൂടി കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:23 pm IST
in Kerala

 

തിരുവനന്തപുരം: പൂവാര്‍ പുല്ലുവിളയില്‍ തീരദേശത്ത് തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. പുല്ലുവിള പി.പി. വിളാകം പുരയിടത്തില്‍ ഫ്രാന്‍സിസ്-താസിലമ്മ ദമ്പതികളുടെ മകന്‍ ജോസ്‌ക്ലിന്‍ (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ വീടിനു പുറത്തുവച്ച് ഇദ്ദേഹത്തെ അന്‍പതോളം തെരുവുനായ്‌ക്കള്‍ ആക്രമിക്കുകയായിരുന്നു.

മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ആഗസ്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശി ഷിലു അമ്മ മരിച്ചിരുന്നു. ഷിലു അമ്മ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദുരന്തം. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പുല്ലുവിളയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ഇന്നലെ രാത്രി വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ജോസ്‌ക്ലിനെ തെരുവുനായ്‌ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തും സാരമായി പരിക്കേറ്റു. ചോര വാര്‍ന്നൊഴുകി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നായ്‌ക്കള്‍ പുറകെ പാഞ്ഞു. ഇതു കണ്ട ചില കുട്ടികളാണ് നായ്‌ക്കൂട്ടത്തെ കല്ലെറിഞ്ഞ് ഓടിച്ചശേഷം ജോസ്‌ക്ലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ജസിന്തയാണ് ജോസ്‌ക്ലിന്റെ ഭാര്യ. ശൈലു, ശാലു, പത്രോസ് എന്നിവര്‍ മക്കളാണ്.

തീരദേശത്ത് തെരുവ്‌നായശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. വീട്ടില്‍ നിന്നു രാവിലെ പ്രഭാതകര്‍മത്തിന് പുറത്തുപോയപ്പോഴാണ് ഷിലു അമ്മ തെരുവുനായയുടെ ആക്രമണതിനു ഇരയായത്. കരുംകുളം പഞ്ചായത്തിന്റെ അനാസ്ഥ അന്ന് ഏറെ ചര്‍ച്ച ചെയ്തുവെങ്കിലും തെരുവുനായ്‌ക്കളെ നിയന്ത്രിക്കാനോ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അറുതിവരുത്താനോ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല.

ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റ് പഞ്ചായത്ത് നിര്‍മ്മിച്ചെങ്കിലും അതും തീര്‍ത്തും പരാജയമായിരുന്നു. ഷിലു അമ്മ മരിച്ചപ്പോള്‍ ഭവന സന്ദര്‍ശനം നടത്തിയ സുരേഷ്‌ഗോപി എംപി ഫണ്ടില്‍ നിന്നു ശൗചാലയം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഫണ്ട് വേണ്ട എന്ന് തീരുമാനിച്ചു. ബിജെപി എംപി ആയതിന്റെ ഒറ്റക്കാരണം കൊണ്ടാണ് ഫണ്ട് പഞ്ചായത്ത് നിഷേധിച്ചത്.

തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ഇവിടെ പ്രഭാതകര്‍മത്തിന് ശൗചാലയങ്ങള്‍ പോലുമില്ല. ഇതിനു വേണ്ടി പുറത്തു പോകുന്നവര്‍ക്കും സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കുമാണ് ഏറെയും തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വരുന്നത്. പുല്ലുവിള ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ പട്ടി കടിയേറ്റ 260 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തെരുവുനായ്‌ക്കള്‍ 10 ലക്ഷത്തിലേറെ

കൊച്ചി: തെരുവുനായ ശല്യം രൂക്ഷമായ സംസ്ഥാനത്ത് നിലവിലുള്ളത് 2.75 ലക്ഷത്തോളം തെരുവുനായ്‌ക്കള്‍. ഇതേക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇതേ കണക്കുകളാണ് സൂചിപ്പിക്കുന്നത്. 2.75 ലക്ഷം എന്ന് പറയുമ്പോഴും ഒരു പ്രസവത്തില്‍ ഇരുപതു കുഞ്ഞുങ്ങള്‍ക്ക് വരെയാണ് ഇവ ജന്മം നല്‍കുന്നത്. ഈ രീതിയില്‍ കണക്കു കൂട്ടിയാല്‍ മൊത്തം തെരുവുനായ്‌ക്കളുടെ എണ്ണം പത്തു ലക്ഷം കടക്കും. 2016 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 3,97,908 പേര്‍ക്ക്. പേവിഷബാധയേറ്റ് 48 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഏറ്റവും കൂടുതല്‍ തെരുവുനായയുടെ ആക്രമണത്തിനിരയായവര്‍ തിരുവനന്തപുരം ജില്ലയില്‍. 88,124 പേര്‍ക്ക് കടിയേറ്റു. കാസര്‍കോടാണ് ഏറ്റവും കുറവ്, 7,509. കൊല്ലത്ത് 50,656, എറണാകുളം 32,932, പത്തനംതിട്ട 9,245, ആലപ്പുഴ 18,391, കോട്ടയം 25,597, ഇടുക്കി 11,371, തൃശൂര്‍ 26,337, പാലക്കാട് 63,110, മലപ്പുറം 19,140, കോഴിക്കോട് 14,302, വയനാട് 8,605, കണ്ണൂര്‍ 22,589. എന്നിങ്ങനെ മറ്റു ജില്ലകളിലെ സ്ഥിതി.

ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്. കേരളത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് കടിയേല്‍ക്കുന്നതായാണ് കണക്ക്. ഇതില്‍ തന്നെ ആക്രമണത്തിന് ഇരയാവുന്നവരില്‍ ഭൂരിഭാഗവും പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍.

തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരയായ നാനൂറിലേറെ പരാതികളില്‍ 24 എണ്ണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം ആദ്യം സമര്‍പ്പിച്ചു. 33.37 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കണമെന്നാണ് സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

വന്ധ്യംകരണത്തിന് പകരം ശക്തമായ നടപടികളെടുക്കാന്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് അഖില കേരള തെരുവുനായ പീഡിത സംഘം ചെയര്‍മാന്‍ ജോസ് മാവേലി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ഫലമായി തനിക്കെതിരെ നല്ലനടപ്പ് ഉള്‍പ്പടെ പത്തോളം കേസുകളുണ്ട്. സ്േ്രട ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനും, പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെയും കേസുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.