പത്തനംതിട്ട: അമ്മയോടൊപ്പം കുളിക്കാന്‍ പോയ പിഞ്ചു ബാലന്‍ പാറമടയില്‍
മുങ്ങിമരിച്ചു. മണ്ണടി കാലയ്‌ക്ക് പടിഞ്ഞാറ് മെഴുകുപാറ കോളനിയില്‍ ചരിവിളയില്‍ ബിജുവിന്റെയും, ശ്രീജയുടെയും മകനും, നിലമേല്‍ എഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിശാഖ് (8) ആണ് മരിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ സമാന രീതിയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചിരുന്നു. വേനല്‍ കടുത്തതോടെ കുളിക്കുന്നതിനും, അലക്കുന്നതിനും സമീപവാസികള്‍ ആശ്രയിക്കുന്ന ഈ പാറമടയ്‌ക്ക് 80 അടിയോളം താഴ്ചയുണ്ട്.
















