Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയ്യേറ്റക്കാര്‍ക്ക് കവചമൊരുക്കുന്ന പോലീസ് നിലപാട്: സബ്കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:01 pm IST
in Kerala

ഇടുക്കി: മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് നടപടിക്കെതിരെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ കയ്യേറ്റം പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു. സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ്കളക്ടര്‍ പോലീസിനോട് പറഞ്ഞപ്പോള്‍ പരാതിയുണ്ടേല്‍ എഴുതി നല്‍കാന്‍ എസ്.ഐ പറഞ്ഞതാണ് വിവാദമായത്.

അഡീഷണല്‍ മജിസ്‌ട്രേറ്റ് റാങ്കിലുള്ള സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതിന് ദേവികുളം എസ്.ഐക്കും അഡീഷണല്‍ എസ്.ഐക്കുമെതിരെ ശക്തമായ പരാമര്‍ശം സബ്കളക്ടര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. പോലീസ് കയ്യേറ്റക്കാര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് മൂന്നാഴ്ച മുന്‍പ് പാപ്പാത്തിച്ചോലയില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കലിലുമുണ്ടായത്.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ അഡീഷണല്‍ തഹസീല്‍ദാരുടെ വാഹനം മണിക്കൂറുകളോളം തടഞ്ഞിട്ടിട്ടും പോലീസ് കാഴ്ചക്കാരായി നിന്നു. തഹസീല്‍ദാരുടെ വാഹനം തടയാന്‍ ഉപയോഗിച്ച ജീപ്പ് ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ മാഫിയ സംഘങ്ങളെ പിടികൂടാനും ശാന്തന്‍പാറ പോലീസ് തയ്യാറായില്ല. ഈ കേസ് ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.

പോലീസും കയ്യേറ്റക്കാരും തമ്മില്‍ നടത്തുന്ന ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും റവന്യൂ വകുപ്പിനുണ്ട്. ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവത്തില്‍ സിപിഎമ്മുകാരെ ആക്ഷേപിക്കുന്ന രീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ ഭൂസംരക്ഷണ സേന അംഗത്തിനെതിരെ കേസെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. സബ്കളക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാപോലീസ് മേധാവി നിര്‍ബന്ധിതനാകും.

കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞത് സംബന്ധിച്ച് കെഡിഎച്ച് വില്ലേജിന്റെ ചുമതലക്കാരനായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ദേവികുളത്ത് പോലീസിന്റെ സഹായം ഇല്ലാതെ കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹായവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സബ് കളക്ടര്‍ക്കെതിരെ വീണ്ടും എസ്. രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷവിമര്‍ശനവുമായി സ്ഥലം എംഎല്‍എ എസ്.രാജേന്ദ്രന്‍. ദേവികുളം പൊലീസ് സ്‌റ്റേഷന് സമീപത്ത് സ്ഥലം കയ്യേറി ഷെഡ്ഡ് വയ്‌ക്കാന്‍ പ്രേരണ നല്‍കിയത് സബ് കളക്ടര്‍ തന്നെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സബ് കളക്ടര്‍ ജനങ്ങളെ പറ്റിക്കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസുമായി പോകുന്നതിന് പകരം മാദ്ധ്യമങ്ങളുമായാണ് ദേവികുളത്തെത്തിയത.് സബ് കളക്ടര്‍ അഭിനയിക്കുകയാണെന്ന് കരുതേണ്ടിവരും.

കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സബ് കളക്ടര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. സബ്കളക്ടറുടെ അഭിനയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎം കയ്യേറ്റത്തിന് എതിരാണ്. മൂന്നാറില്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.