കൊച്ചി: എ. കെ. ശശീന്ദ്രന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടി.സി സര്‍വീസുകള്‍ മന്ത്രി തോസ് ചാണ്ടി പുനരാരംഭിക്കുന്നു. മന്ത്രി തോമസ് ചാണ്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഷ്ടത്തിന്റെ പേരില്‍ 10,000 രൂപയില്‍ താഴെ വരുമാനമുള്ള ബസുകള്‍ നിര്‍ത്തലാക്കിയത് ശരിയായില്ല. കെഎസ്ആര്‍ടിസി പൊതുഗതാഗതസംവിധാനമാണ്. ചില റൂട്ടുകള്‍ നല്ല ലാഭകരമായിരിക്കും. ചിലത് നഷ്ടത്തിലും. ലാഭത്തിലുള്ള സര്‍വീസുകളുടെ വരുമാനമുപയോഗിച്ച് നഷ്ടത്തിലുള്ള സര്‍വീസുകള്‍ ഓടിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
നഷ്ടത്തിലായ ബസുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ പാതിരാത്രി ആളുകള്‍ക്ക് വീട്ടിലെത്താന്‍ പോലും ബുദ്ധിമുട്ടുണ്ടായി. വിഷയങ്ങളെക്കുറിച്ച് ഉടന്‍ പഠിച്ച് വേണ്ടത് ചെയ്യും. ആയിരത്തിലധികം ബസുകള്‍ പുതുതായി വാങ്ങിയാണെങ്കിലും നിര്‍ത്തലാക്കിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















