കണ്ണൂര്‍: കാര്‍ഷികാവശ്യത്തിന് യൂനിറ്റിന് രണ്ട് രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. കേരളത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
ആദിവാസി കോളനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതിനുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ചാല്‍ അക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിക്ഷാമം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് പുറത്തു നിന്ന് കൂടുതല്‍ വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
















