കൊച്ചി: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കര്‍ശനമായി നീങ്ങുന്ന ദേവികുളം സബ്കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ എത്ര നാള്‍ പിടിച്ചു നില്‍ക്കും? രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറിന്റേതാണ് സംശയം. റവന്യൂ മന്ത്രി അഭിനന്ദിക്കുന്നുണ്ട്, ചില മാധ്യമങ്ങള്‍ പിന്തുണയ്‌ക്കുന്നുണ്ട്, പക്ഷേ ഇതു കൊണ്ടു മാത്രം ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥന് ദേവികുളത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാനാവും എന്ന സംശയമാണ് ഫേസ്ബുക് പോസ്റ്റില്‍ ജയശങ്കര്‍ ഉന്നയിക്കുന്നത്.
ഡോ. ശ്രീറാമിന് ഒറ്റച്ചങ്കേയുള്ളൂവെന്ന് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഇരട്ടച്ചങ്ക് വിശേഷണങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് അഡ്വ. ജയശങ്കര്‍ സൂചിപ്പിക്കുന്നു. ഈ ശ്രീരാമനെ കാട്ടിലേക്ക് അയക്കാനാണ് സാധ്യതെന്ന് രാജു നാരായണ സ്വാമി, സുരേഷ് കുമാര്‍ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ച് ജയശങ്കര്‍ കുറിക്കുന്നു.
















